قال النبي ﷺ:
"حَيَاتِي خَيْرٌ لَكُمْ، وَمَمَاتِي خَيْرٌ لَكُمْ"
_"എന്റെ ജീവിതം നിങ്ങൾക്ക് നല്ലതാണ്,എന്റെ മരണവും നിങ്ങൾക്ക് നല്ലതാണ്"ﷺ_
വിശദീകരണം:
"حَيَاتِي خَيْرٌ لَكُمْ"
"എന്റെ ജീവിതം നിങ്ങൾക്ക് നല്ലതാണ്"
_"എന്നെ കൊണ്ട് ആണ് നിങ്ങളെ അള്ളാഹു ഹിദായത്തിൽ ആക്കിയത്... എന്റെ കാരണം കൊണ്ടാണ് നരകകുണ്ടിൽ നിന്ന് അള്ളാഹു നിങ്ങളെ രക്ഷപ്പെടുത്തുന്നതും"_
"وَمَمَاتِي خَيْرٌ لَكُمْ"
"എന്റെ വഫാത്തും നിങ്ങൾക്ക് നല്ലതാണ്"
_"എന്റെ വഫാത്തിന് ശേഷം എന്റെ ഉമ്മത് ചെയ്യുന്ന ഓരോ അമലുകളും മദീന മുനവ്വറയിലേ മസ്ജിദുന്നബവിയിലെ ഹുജറതു ശ്ശരീഫിന്റെ അകത്തളങ്ങളിൽ മുത്ത് നബിﷺ തങ്ങളിൽ വെളിവാക്കപ്പെടും ന്നാണ്...ചെയ്യുന്നത് നല്ല കാര്യമാണെങ്കിൽ കൂടുതൽ നന്മ ചെയ്യാനുള്ള തൗഫീഖ് നു വേണ്ടി റബ്ബിനോട് ശുപാർശ ചെയ്യും... എന്റെ കാലശേഷം ചീത്ത കാര്യമാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ ഞാൻ അല്ലാഹുവിനോട് നിങ്ങൾക്ക് വേണ്ടി പാപമോചനം(പൊറുക്കലിനെ) തേടുന്നതാണ്_
മുത്ത് നബി ﷺനമ്മളെ എത്രമാത്രം സ്നേഹിക്കുന്ന്
എന്ന് നോക്കിയേ...
ജീവിച്ചിരിക്കുമ്പോഴും, വഫാത്തിന് ശേഷവും ഈ ഉമ്മത്തിനെ ചിന്തിക്കുന്ന മുത്ത് റസൂലുള്ളാഹിﷺ
ആ ആരംഭംപ്പൂവായ മുത്ത് നബി ﷺ യെ കുറിച്ച് നമ്മൾ എങ്ങനെയാ പ്രകീർത്തിക്കാതിരിക്കുക...!!
ആ റസൂലുള്ളﷺ നെ കുറിച്ച് എങ്ങനെയാ നമ്മൾ പറയാതിരിക്കുക....!!
എല്ലാത്തിനേക്കാളും നമ്മുടെ പരിഗണന ഹബീബായ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളെല്ലേ!!
ഖുർആന്റെ കൽപ്പന നോക്കൂ
"ഒരു മുഹ്മിനിനെ (വിശ്വാസിയെ) സംബന്ധിച്ചെടുത്തോളം സ്വന്തം ശരീരത്തെക്കാൾ,ജീവനെക്കാളും ആദ്യ പരിഗണന മുത്ത് നബിﷺക്ക് ആയിരിക്കണം.
അത് കൊണ്ട് തന്നെ നമ്മിലേക്ക് ആഗതമാവുന്ന മീലാദ് മാസത്തെ നമ്മൾ ആഘോഷിക്കേണ്ടത് തന്നെയാണ്.....
_സൂഫി വലിയ്യും താബിഈ താബിഈനിൽ പെട്ട ഇറാഖിലെ ബഗ്ദാദിലേ കർഹ് എന്ന സ്ഥലത് ജീവിച്ച മഹാൻ മഹ്‌റൂഫുൽ കർഖി റ. പറഞ്ഞു:-_
قال معروف الكرخي رحمه الله:-*
"من هيأ طعاما لأجل قراءة مولد النبي ﷺ وجمع إخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي ﷺ حشره الله يوم القيامة مع الفرقة الأولى من النبيين وكان في أعلى عليين"
"ആരെങ്കിലും മുത്ത് നബി ﷺ യുടെ മൗലിദ് ഓതുന്നതിന് വേണ്ടി ആഹാരം തയ്യാറാക്കുകയും, സഹോദരന്മാരെ വിളിച്ചു കൂട്ടുകയും, പ്രതേകമായ വിളക്ക്കൾ തെളിക്കുകയും, പുതിയ വസ്ത്രം ധരിക്കുകയും,ഊദ് പുകയ്ക്കുകയും, സുഗന്ധം പൂശുകയും ചെയ്ത് മുത്ത് നബി ﷺതങ്ങളുടെ മീലാദിനെ ഇങ്ങനെ ഒക്കെ വരവേറ്റാൽ അല്ലാഹു ഖിയാമത്ത് നാളിൽ അമ്പിയാക്കളുടെ കൂടെ ഒരുമിച്ചു കൂട്ടപെടുകയും ഇല്ലിയ്യീനിൽ ഉന്നതമായ പദവിയിലുമായിരിക്കും"
`അൻ-നിയ്മത്തുൽ കുബ്റാ അലൽ ആലം` എന്ന കിതാബിൽ ഇമാം ഇബ്നു ഹജർ ഹൈതമി റ. ഉദ്ധരിക്കുന്നുണ്ട്.
-------
ഇമാം ശാഫിഈ റ. പറയുന്നു:
_"ആരെങ്കിലും മുത്ത് നബി ﷺ യുടെ മൗലിദിന് വേണ്ടി കൂട്ട് കുടുംബാദികളെ വിളിച്ചു കൊണ്ട് സ്ഥലം സജ്ജമാക്കി,സദസ്സ് ഒരുമിച്ചു കൂട്ടുകയും, ഭക്ഷണം തയ്യാറാക്കുകയും, മൗലിദ് ഓതുന്നതിന് കാരണക്കാരനാവുകയും ചെയ്താൽ... അല്ലാഹു അവനെ ഖിയാമത്ത് നാളിൽ സിദ്ദീഖുകളോടും ശുഹദാക്കളോടും സ്വാലിഹീങ്ങളോടും കൂടെ അവൻ ജന്നാത്തുന്നഈമിലായിരിക്കും"_
ഇതിലും വലിയ തെളിവുകൾ വേറെ എന്ത് വേണം....
മീലാദ് ആഘോഷം മുത്ത് നബിﷺയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണ്.
ആരോരും തുണയില്ലാത്ത മഹ്ശറ വൻ സഭയിൽ മുത്ത് നബി ﷺ തങ്ങളുടെ സഹായം ലഭിക്കാൻ ഇവിടുന്ന് നമ്മൾ മുത്ത് നബിﷺതങ്ങളെ പരിഗണിച്ചേ പറ്റു....
അവിടുത്തെﷺ മൗലിദ് കളിലൂടെ .. സ്വലാത്തുകളിലൂടെ .. മദ്ഹുകളിലൂടെ പ്രകീർത്തിക്കണം....
അത് കൊണ്ട് തന്നെ കഴിയുന്നത് പോലെ മൗലിദ് സദസ്സ് നമ്മൾ നടത്തണം.... റബീഉൽ അവ്വൽ 12 ദിവസവും മുടങ്ങാതെയും മാസം മുഴുവനായും മൗലിദ് ചൊല്ലണം....അള്ളാഹു തൗഫീഖ് ചെയ്യട്ടെ
يا الله
നമ്മിലേക്ക് ആഘതമാവുന്ന പുണ്യ റബീഇൻ വസന്തമാസം ഞങ്ങളുടെ ജീവിതത്തിലെ ബറക്കത്തുള്ള മാസമാക്കണേ الله
മുത്ത് നബി ﷺയോടുള്ള ഹുബ്ബ് ഞങ്ങളുടെ ഹൃദയന്തരങ്ങളിൽ നിറച്ചു തരണേ الله
ഞങ്ങളുടെ സന്താന പരമ്പരകളിൽ ഒരാളെ പോലും നിന്റെ ഹബീബായ മുത്ത് നബി ﷺതങ്ങളെ ഇകയ്ത്തുന്ന വഹാബികളിൽ പെടുത്തല്ലേ റബ്ബേ
മനാമിലും യക്ളത്തിലുമായി മുത്ത് റസൂലുള്ളാഹിﷺ തങ്ങളെ ഒരുപാട് തവണ കാണിച്ചു തരണേ الله
ഹബീബായ മുത്ത് നബിﷺയുടെ പൂർണ്ണ പൊരുത്തത്തിൽ അവിടുത്തെ നോട്ടത്തിലായി മദീന സിയാറത്ത് എളുപ്പമാക്കി തരണേالله
മുത്ത് നബി ﷺതങ്ങളുടെ ശഫാഅത് ലഭിക്കുന്നവരിൽ ഉൾപ്പെടാനും ഹൗളുൽ കൗസർ ആ തൃകൈയാൽ വാങ്ങി കുടിക്കാനുള്ള ഭാഗ്യം പാപികളായ ഞങ്ങളിൽ തൗഫീഖേകിടണെ الله